Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 10:25 pm

Menu

Published on February 25, 2015 at 9:55 am

റെയിൽവേ ബജറ്റ് നാളെ

the-railway-budget-is-tomorrow

ന്യൂഡല്‍ഹി:  നരേന്ദ്ര മോഡി സർക്കാരിന്റെ നേതൃത്വത്തിലുള്ള  ആദ്യ റെയില്‍വേ ബജറ്റ്  നാളെ അവതരിപ്പിക്കും.  . ഉച്ചക്ക് 12ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷകൾ ഏറെയാണ്. കേരളം റെയില്‍വേ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ട പദ്ധതികളില്‍ ഇത്തവണ ഊന്നല്‍നല്‍കിയിരിക്കുന്നത് സബര്‍ബന്‍ റെയില്‍വേയ്ക്കാണ്. പദ്ധതിയുമായി സഹകരിക്കാമെന്ന് കേന്ദ്ര നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.  വിദേശനിക്ഷേപ പരിധി 100 ശതമാനമാക്കുന്നത് ഉള്‍പ്പെടെയുളള സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.സുരക്ഷ, അടിസ്ഥാന സൗകര്യവികസനം എന്നിവയില്‍ സ്വകാര്യനിക്ഷേപത്തിനുള്ള പ്രഖ്യാപനങ്ങളും റെയില്‍വ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണു പ്രതീക്ഷ. ആധുനികീകരണത്തിനും പ്രാധാന്യം നല്‍കിയേക്കും. സൗരോര്‍ജ്ജം ഉപയോഗിച്ചുളള പദ്ധതികളും ബജറ്റില്‍ ഉണ്ടായേക്കും. പാതിവഴിയില്‍ കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലും വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍, പ്രത്യേക ചരക്കുപാത, അതിവേഗ പാത എന്നിവയ്ക്കും ബജറ്റില്‍ മുന്‍ഗണന നല്‍കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News