Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:14 pm

Menu

Published on February 25, 2015 at 12:49 pm

പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ എ വിന്‍സെന്റ് അന്തരിച്ചു

a-vincent-passed-away

ചെന്നൈ: പ്രമുഖ സംവിധായകനും ഛായഗ്രഹകനുമായിരുന്ന എ. വിന്‍സന്റ്(86) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ നീലക്കുയില്‍ ഉള്‍പ്പടെ ധാരാളം ചിത്രങ്ങള്‍ക്ക് അദ്ദേഹം മികച്ച ഛായഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.മലയാളം കൂടാതെ തമിഴ്,തെലുങ്ക്,ഹിന്ദി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.കോഴിക്കോടി സ്വദേശിയായ വിന്‍സെന്റ് 1928 ലാണ് ജനിച്ചത്.ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ ബോയ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ക്യാമറാമാന്‍ കെ.രാമനാഥൻറെ സഹായിയായി സിനിമാ രംഗത്ത് സജീവമാകുകയായിരുന്നു. ഭാർഗവീനിലയം എന്ന സിനിമായാണ് ആദ്യം സംവിധാനം ചെയ്തത്. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി എന്നിവയാണ് അദ്ദേഹം സംവിധാനം  പ്രധാന സിനിമകൾ. കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, മൂടുപടം, മുടിയനായപുത്രന്‍, രാജമല്ലി തുടങ്ങിയ സിനിമകള്‍ക്ക് ഛായഗ്രഹണവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.1969ല്‍ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ദാനിയേല്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ക്യാമറാമാന്‍മാരായ ജയാനനും അജയനും മക്കളാണ്. സംസ്കാരം നാളെ കോടന്പാക്കത്ത് നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News