Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സോണിയാഗാന്ധിയുമായി പിണങ്ങി വിദേശത്തു പോയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അദ്ദേഹം ഉത്തരാഖണ്ഡിലുണ്ടെന്ന് ഐഎന്‍ടിയുസി നേതാവ്. ഇതിന് തെളിവായി അദ്ദേഹം രാഹുല്‍ ഉത്തരാഖണ്ഡില്‍ ഹില്‍റിസോര്‍ട്ടില്‍ കഴിയുന്ന ചിത്രങ്ങളും പുറത്തുവിട്ടു.ജഗദീഷ് ശർമ്മ എന്ന കോൺഗ്രസ് പ്രവർത്തകനാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. രാഹുല്‍ അവധിയെടുത്തു വിദേശത്തു പോയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ശര്‍മ രാഹുല്‍ ഉത്തരാഖണ്ഡിലാണെന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. എന്നാല്‍ ശര്‍മ പുറത്തുവിട്ടിരിക്കുന്നത് പഴയ ചിത്രങ്ങളാണെന്നും രാഹുല്‍ വിദേശത്തു തന്നെയാണുള്ളതെന്നും അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.ചൊവ്വാഴ്ച വൈകിട്ടാണ് രാഹുലിന്റെ ഉത്തരാഖണ്ഡിലെ ഹില്‍ റിസോര്‍ട്ടില്‍ നിന്നുമെടുത്ത ചിത്രങ്ങള്‍ ജഗ്ദീഷ് കുമാര്‍ ശര്‍മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ രാഹുല്‍ ഉത്തരാഖണ്ഡിലുള്ള കാര്യം ഒരു ടെലിവിഷന്‍ ചാനലിനോട് ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. വാര്‍ത്ത ശരിയാണെന്ന് മുതിര്‍ന്ന നേതാവായ ദ്വിഗ് വിജയ് സിഗും വ്യക്തമാക്കിയിരുന്നു.
Leave a Reply