Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 3:30 am

Menu

Published on February 27, 2015 at 2:10 pm

അബുദാബിയിൽ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളിക്ക് വധശിക്ഷ

rape-of-school-girl-death-sentence-for-gulf-keralite

അബുദാബി: അബുദാബിയില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളിക്ക് വധശിക്ഷ.അബൂദാബിയിലെ സ്വകാര്യ സ്‌കൂളില്‍ ശുചീകര തൊഴിലാളിയായ മലപ്പുറം എഴൂര്‍ കളരിക്കല്‍ ഗംഗാധരന് (56) ആണ് കോടതി വധശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് നേരത്തെ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷതത്തിന്  50ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ സിവില്‍ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു.2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസിലെ അധ്യാപിക രേഖകൾ എടുക്കാൻ വേണ്ടി അഡ്മിനിസ്‌ട്രേഷൻ ഓഫിസിലേക്ക് കുട്ടിയെ വിടുകയായിരുന്നു. കുട്ടി തിരികെ വരുംവഴിയാണ് പീഡിപ്പിക്കപ്പെട്ടത്. വീട്ടിലെത്തിയ ബാലിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ഗംഗാധരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കേസില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് പ്രതിക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും സ്‌കൂള്‍ അധികൃതരും വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു. പരമാവധി ശിക്ഷ കുറ്റവാളിക്കു നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതംഗീകരിച്ച കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു.അബൂദാബി അപ്പീല്‍ കോടതി ഇതാദ്യമായാണ് ബലാത്സംഗ കേസില്‍ വധശിക്ഷ വിധിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നതിനുള്ള പരമാവധി ശിക്ഷയാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News