Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 6:33 am

Menu

Published on March 2, 2015 at 10:52 am

അജിത്ത് ശാലിനി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു

ajith-shalini-blessed-with-baby-boy

അജിത്ത് ശാലിനി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. ഇന്ന് പുലർച്ചെ 4.30ന് സ്വകാര്യ ആശുപത്രിയിലാണ് ശാലിനി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത് . ശാലിനിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വാർത്തപുറത്തുവന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.അജിത്തിന്റെ പുതിയ ചിത്രം ‘യെന്നൈ അറിന്താൽ’ കാണാൻ ഭാര്യ ശാലിനി തിയറ്ററിലെത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.ശാലിനിക്കൊപ്പം സഹോദരൻ റിച്ചാർഡും ഉണ്ടായിരുന്നു. ആൽബർട്ട് തിയറ്ററിലായിരുന്നു പ്രദർശനം കാണാൻ ഇരുവരും എത്തിയത്. അമരക്കളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രണയത്തിലായ ശാലിനിയും അജിത്തും വിവാഹിതരായത് 2000ലാണ്.വിവാഹം കഴിഞ്ഞതോടെ ശാലിനി അഭിനയ ജീവിതത്തോട് വിടപറയുകയായിരുന്നു. ഈ ദമ്പതികൾക്ക് അനുഷ്ക്ക എന്ന മോളുമുണ്ട്.

Ajith-Shalini.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News