Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 7:37 am

Menu

Published on March 2, 2015 at 10:27 am

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ് പദ്ധതി ഉടന്‍

free-laptops-for-kerala-girls-admitted-in-professional-colleges

തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന പെണ്‍കുട്ടികൾക്കായുള്ള സൗജന്യമായി ലാപ്‌ടോപ് കമ്പ്യൂട്ടര്‍ നല്‍കുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ആദ്യഘട്ടത്തിൽ 1,500 പേര്‍ക്ക് ലാപ്‌ടോപ് നൽകാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി അഞ്ചേകാല്‍ കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന എല്ലാ പെണ്‍കുട്ടികൾക്കും ഈ സൗജന്യം ലഭ്യമല്ല. ഒരു ഹെക്ടറില്‍ താഴെ കൃഷിഭൂമിയോ രണ്ടര ഹെക്ടറില്‍ താഴെ നെല്‍കൃഷിയോ ഉള്ള ചെറുകിട കര്‍ഷകരുടെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ലാപ്ടോപ് ലഭിക്കുക. ഈ സാമ്പത്തികവര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News