Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 3:45 pm

Menu

Published on March 4, 2015 at 4:48 pm

വീണ്ടും ഐഎസ്‌ഐസ്സിന്റെ കൊടും ക്രൂരത….!മകനെ അന്വേഷിച്ചെത്തിയ അമ്മയെക്കൊണ്ട് മകന്റെ മൃതദേഹം തീറ്റിച്ചു…!!!

isis-fed-murdered-kidnap-victim-to-his-own-mother

ലണ്ടന്‍: വീണ്ടും ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ ഭീകരത..! മകനെ അന്വേഷിച്ച് വന്ന അമ്മേയെക്കൊണ്ട് ഐസിസ് ഭീകരര്‍ മകന്റെ മൃതദേഹം തീറ്റിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണഅ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. റാഖില്‍ ഐസിസിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൈനികന്‍ യാസിര്‍ അബ്ദുള്ളയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ദിയാക്കിയ കുര്‍ദിഷ് യുവാവിന്റെ മൃതദേഹമാണ് സ്വന്തം അമ്മയെക്കൊണ്ട് തീറ്റിച്ചത് എന്നാണ് യാസിര്‍ അബ്ദുള്ള വെളിപ്പെടുത്തിയത്. തന്റെ മകനെ ഭീകരര്‍ മൊസൂളിലേക്ക് തട്ടിക്കൊണ്ടുപോയെന്നും അവനം വിട്ടു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുര്‍ദിഷ് യുവാവിന്റെ അമ്മ ഐസ് ആസ്ഥാനത്തെത്തിയത്. ഐഎസ് ആസ്ഥാനത്തെത്തിയ അമ്മയെ ഭീകരര്‍ ചായയും ചോറും ഇറച്ചിക്കറിയും കഴിക്കാന്‍ നല്‍കി സന്തോഷത്തോടു കൂടി സ്വീകരിച്ചു. അതുകഴിക്കുന്നതിനിടെ തന്റെ മകൻ എവിടെയുണ്ടെന്ന് വൃദ്ധ ചോദിക്കുന്നുണ്ടായിരുന്നുവെങ്കിലും ഭീകരർ ചിരിക്കുകമാത്രമാണ് ചെയ്തത്. വൃദ്ധ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോഴാണ്‌ മകന്റെ ഇറച്ചിയാണ് അവരിപ്പോൾ കഴിച്ചതെന്ന് ഭീകരർ വെളിപ്പെടുത്തിയത്.ആളുകളെ പച്ചക്ക് തീകൊളിത്തിക്കൊല്ലുക, സ്വന്തം ശരീരഭാഗങ്ങള്‍ അവരെക്കൊണ്ട് തന്നെ തീറ്റിക്കുക തുടങ്ങി നിരവധി ക്രൂരവിനോദങ്ങളില്‍ ഭീകര്‍ ഏര്‍പ്പെടുന്തായി യാസില്‍ വെളിപ്പെടുത്തി. ‘ദി സണ്‍’ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ യാസിര്‍ അബ്‌ദുള്ള ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌. ഇദ്ദേഹം ഐഎസിനെതിരെ പോരാടാന്‍ ഉടന്‍ തന്നെ ഇറാക്കിലേക്ക് പോകാനിരിക്കുകയാണ്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News