Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി പോലീസിൻറെ പിടിയിലായി. നൈജീരിയന്‍ സ്വദേശി ഒക്കോവേ ചിഗോസി കോളിന്‍സ് എന്നയാളാണ് അറസ്റ്റിലായത്. നോര്‍ത്ത് ഗോവയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കേസില്‍ മറ്റു പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരെ 19 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. റിമാന്‍ഡിലായിരുന്ന ഷൈന്‍ ടോമിനെ കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കോടതിയില്‍ കൊണ്ടുവന്നപ്പോൾ താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞില്ലേയെന്ന് ഷൈന്‍ ടോം ചാക്കോ മാധ്യമപ്രവർത്തകരോട് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു.റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് വിവരം.
Leave a Reply