Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 3:47 pm

Menu

Published on March 9, 2015 at 10:27 am

ദിലീപ് നായകനാകുന്ന ചിത്രത്തിൽ ഷക്കീലയും സന്തോഷ്‌ പണ്ഡിറ്റും!

shakeela-and-santhosh-pandit-in-dileep-movie

സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല കെ മോനോന്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയും സന്തോഷ്‌ പണ്ഡിറ്റും അഭിനയിക്കുന്നു. ഒരുകാലത്ത് അശ്ലീല ചിത്രങ്ങളിലെ നായികയായി മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച ഷക്കീല പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ നല്ല കഥാപാത്രങ്ങളുമായി ചുവടുറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും മലയാളത്തിലെത്തുന്നത്. സ്വന്തം പടങ്ങളുമായി ശ്രദ്ധേയമായ സന്തോഷ് പണ്ഡിറ്റിന് ഈ ചിത്രം ഒരു ബ്രേക്കാവുമെന്നാണ് കരുതുന്നത്. ചിത്രത്തിൽ ഒരു ചാനല്‍ അവതാരകന്റെ വേഷത്തിലാണ്‌ ദിലീപെത്തുന്നത്. ഇതിനു മുമ്പ് സ്വ.ലേ എന്ന ചിത്രത്തില്‍ ദിലീപ്‌ മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ അഭിനയിച്ചിരുന്നു. മാധ്യമ രംഗത്തിൻറെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ദിലീപിൻറെ നായികയായെത്തുന്നത് പുതുമുഖം മിഥിലയാണ്‌. ചാനല്‍ റിപ്പോര്‍ട്ടറാണ്‌ മിഥില അവതരിപ്പിക്കുന്ന കഥാപാത്രം. സുഹാസിനി, ശങ്കര്‍ രാമകൃഷ്‌ണന്‍, ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത എന്നിവരാണ് സിനിമയുടെ നിര്‍മാണം. മാർച്ച് പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.ചിത്രത്തിന്‌ ഇതുവരെ പേരിട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News