Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ജു വാര്യരുടെ അഭിനയ മികവിനെ കുറിച്ച് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. പതിനാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയപ്പോഴും മഞ്ജുവിന്റെ അഭിനയ പ്രതിഭയ്ക്ക് കോട്ടം സംഭവിച്ചിരുന്നില്ല.എന്നാല്‍ മഞ്ജുവിന്റെ രണ്ടാം വരവിലെ നിലപാടുകൾ ഇപ്പോൾ ചലച്ചിത്രരംഗത്ത് തർക്കവിഷയമായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് പ്രതിഫലത്തിന്റെ കാര്യത്തിൽ. ഈ വിഷയത്തില്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും മഞ്ജു ഇപ്പോള്‍ തലവേദനയായിരിക്കയാണെന്നുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നതായുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജുവിനൊപ്പം റിമ കല്ലിങ്കലും മുഖ്യവേഷത്തിലെത്തുന്ന ചിത്രം സ്ത്രീ കേന്ദ്രീകൃതമാണെന്നും വാര്‍ത്തയുണ്ടായിരുന്നു.മഞ്ജുവിനെ ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കി എന്നാണ് ഇപ്പോൾ അറിയാൻകഴിയുന്നത്. പ്രതിഫലമാണ് ഇതിന് കാരണം എന്നാണറിയുന്നത് . ഒരു കോടി രൂപയാണ് മഞ്ജുവിന്റെ പ്രതിഫലം. മഞ്ജുവിനു ഒരു കോടി നല്‍കിയാല്‍ അഭിനേതാക്കള്‍ക്ക് വേണ്ടി മാത്രം രണ്ട് കോടിയോളം നിര്‍മ്മാതാവ് ചെലവാക്കേണ്ടിവരും.ഇതാണ് പല നിര്‍മ്മാതാക്കളുടെയും പിന്‍മാറ്റത്തിനു കാരണം. മോഹന്‍ ലാല്‍, സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിന്റെ എന്നും എപ്പോഴുമാണ് മഞ്ജുവിന്റെ പുതിയ റിലീസ് ചിത്രം. മാര്‍ച്ച് 27 ന് ചിത്രം തീയേറ്ററുകളിലെത്തും. ഈ ചിത്രത്തിലും പ്രതിഫലത്തെ ചൊല്ലി മഞ്ജുവും നിര്‍മ്മാതാവും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു.
Leave a Reply