Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:17 pm

Menu

Published on March 16, 2015 at 12:47 pm

ഇവന്‍ മര്യാദരാമൻറെ ട്രെയിലര്‍ പുറത്തിറങ്ങി

%e0%b4%87%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ae%e0%b5%bb%e0%b4%b1%e0%b5%86-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86

ദിലീപിനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇവന്‍ മര്യാദരാമൻറെ ട്രെയിലര്‍ പുറത്തിറങ്ങി. തെലുങ്കില്‍ മര്യാദരാമണ്ണ എന്ന പേരില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഇവന്‍ മര്യാദ രാമന്‍. നിക്കി ഗല്‍റാനിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഉദയ് കൃഷ്‍ണ – സിബി കെ തോമസിന്റേതാണ് തിരക്കഥ. അരിമില്‍ തൊഴിലാളിയായ രാമു എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഗൗരവമായ വിഷയങ്ങളെ ഹാസ്യത്തിലൂടെ നേരിടുന്ന രാമുവിനെയാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നതെന്ന സൂചന ട്രെയിലറില്‍ നിന്നും ലഭിക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ചിത്രം നിര്‍മിയ്ക്കുന്നു.ഈ ചിത്രം തമിഴ്- ഹിന്ദി -ബംഗാളി ഭാഷകളിൽ റീമേക്ക് ചെയ്തിട്ടുണ്ട്.
–

Loading...

Comments are closed.

More News