Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തേഞ്ഞിപ്പലം: കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് നിയമനത്തിന് ലീഗ് നേതാവ് കോഴ ആവശ്യപ്പെട്ടതിൻറെ ദൃശ്യങ്ങൾ പുറത്ത്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ഫിറോസ് കള്ളിയില്‍ 15 ലക്ഷം കോഴ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. കൈരളി പീപ്പിള്‍ ടിവിയാണ് ഈ സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി ഡോ.എം അബ്ദുസ്സലാമിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ഫിറോസ്. യൂണിവേഴ്‌സിറ്റിയില്‍ പി എസ് സി റാങ്ക് ലിസ്റ്റ് പ്രകാരമുള്ള ഇന്റര്‍വ്യൂ നടക്കുന്നതിനിടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയവരോട് ഇയാൾ കോഴ ആവശ്യപ്പെടുകയായിരുന്നു. ഇടനിലക്കാര്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചശേഷം ഫിറോസ് കള്ളിയലിന്റെ അടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. പത്ത് ലക്ഷം രൂപയെങ്കിലും കിട്ടിയാല്‍ ജോലി ഉറപ്പിക്കാമെന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയവരോട് ഫിറോസ് പറയുന്നു. അഡ്വാൻസായി 8 ലക്ഷം രൂപ വരെ ഫിറോസ് അവരോട് ആവശ്യപ്പെടുന്നുണ്ട്. സംഭവം പുറത്ത് വന്നതോടെ എം.എസ്.എഫ് അടക്കമുള്ള സംഘടനകള്‍ ഫിറോസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ സര്‍വ്വകലാശാലയില്‍ ശക്തമായ പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ട്.
–
Leave a Reply