Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളറാഡോ: ഗര്‍ഭിണിയെ ആക്രമിച്ച് കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍നിന്നും തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം നടന്നത്. ഗര്‍ഭിണിയെ ആക്രമിച്ച് അവശയാക്കിയ ശേഷം വയര്‍കീറി കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത കുഞ്ഞുമായി സ്ത്രീ ആശുപത്രിയിലെത്തി. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മരിച്ച നവജാത ശിശുവുമായി എത്തിയ സ്ത്രീയെ ഡോക്ടര്‍മാര്‍ക്ക് സംശയമായി. ഇതേ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ഗര്ഭച്ഛിദ്രമുണ്ടായതാണെന്നും അങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നുമാണ് പോലീസിനോട് യുവതി പറഞ്ഞത്. അക്രമവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നാണു പോലീസ് നിഗമനം.ഡെന്‍വറില്‍നിന്നു മുപ്പതു മൈല്‍ അകലെയുള്ള ലോങ്മോണ്ടില് നിന്നും ആക്രമണ വിവരം അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ ആക്രമണത്തിനിരയായ 34കാരി വേദനകൊണ്ട് നിലവിളിയ്ക്കുകയായിരുന്നു . ഉടൻ തന്നെ സ്ത്രീയെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇരുവരെയും കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
Leave a Reply