Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് ചലച്ചിത്ര താരം കത്രീന കൈഫിനെ കാണാനില്ലെന്ന് വാർത്ത. ഇന്ന് രാവിലെ മുതല്‍ താരത്തെ കാണാനില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രങ്ങള്‍ക്ക് താരം കരാര്‍ ഒപ്പിട്ടെങ്കിലും അതില്‍ നിന്നെല്ലാം ലീവ് എടുത്താണ് കത്രീന മുങ്ങിയിരിക്കുന്നതെന്നാണ് സൂചനകൾ . താരത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണ് മാനേജര്‍ പറയുന്നത്.അതോടെയാണ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത് .ബോളിവുഡ് ഹംഗാമ എന്ന സൈറ്റാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കത്രീന മഹാരാഷ്ട്രയിലെ ഒരു ലൊക്കേഷനായുള്ള തിരച്ചിലിലാണെന്നും ഒരു സ്വകാര്യ യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നെന്നും സൈറ്റ് പറയുന്നുണ്ട്. എന്തായാലും വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമാണ് നേടിയിരിക്കുന്നത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് ‘കത്രീന മിസ്സിങ്’ എന്നതായിരുന്നു. കത്രീനയെ പരിഹസിച്ചും അദ്ഭുതം പ്രകടിപ്പിച്ചുമെല്ലാം നിരവധി ട്വീറ്റുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.
Leave a Reply