Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ഷൂട്ടിംഗിനിടയിൽ ബോട്ടപകടം കുഞ്ചാക്കോ ബോബനും റീമ കല്ലിങ്കലും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാര്‍ച്ച് 22ന് ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന്റെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അപകടവിവരവും വീഡിയോയും റീമ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
ആലപ്പുഴ കായലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് ബോട്ട് മുങ്ങിയത്. ചിത്രീകരണത്തിനായി തയ്യാറാക്കിയ പ്രത്യേക ബോട്ടാണ് അപകടത്തില്‍പെട്ട് മുങ്ങിയത്. ബോട്ട് മുങ്ങിയതോടെ മറ്റ് വള്ളങ്ങളിലും ബോട്ടുകളിലും ഉണ്ടായിരുന്നവര്‍ താരങ്ങളുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഷൂട്ടിംഗ് സംഘത്തിന്റെ ബോട്ടിലാണ് താരങ്ങളെ കരയ്ക്ക് എത്തിച്ചത്.
–
Leave a Reply