Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെല്ലൂര്‍:കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ആസ്ട്രേലിയയുമായി നടന്ന ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യ ജയിക്കാനായി യുവാവ് നാക്ക് മുറിച്ചു. തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ പൊന്നേരി സ്വദേശിയായ സുധാകർ എന്ന യുവാവാണ് ഈ കടുംകൈ പ്രവര്‍ത്തിച്ചത്. ഇന്ത്യക്കെതിരെ ആസ്ട്രേലിയ 328 റൺസ് എടുത്തത് കണ്ടതോടെ വിഷമിച്ച സുധാകർ കത്തിയെടുത്ത് നാവ് മുറിക്കുകയായിരുന്നു. പിന്നീട് യുവാവിൻറെ നിലവിളി കേട്ട് ബന്ധുക്കളും അയൽവാസികളും ഓടിയെത്തി. ഇവർ ഉടൻ തന്നെ സുധാകറിനെ അടുക്കാം പാറയ് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിവിയിൽ കളികണ്ടു കൊണ്ടിരിക്കുന്നതിനിടെയാണ് സുധാകർ ഇങ്ങനെ ചെയ്തത്.സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കളിയിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകാനായാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നും വാർത്തയുണ്ട്.