Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ നടി രംഭ വീണ്ടും അമ്മയായി. കാനഡയില്‍ ടോറന്റോയിലെ ഹോസ്പിറ്റലിൽ വെച്ച് പെണ്‍കുഞ്ഞിനാണ് താരം ജന്മം നല്‍കിയത്. രംഭ – ഇന്ദിരന്‍ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. ഇരുവര്‍ക്കും മൂന്നു വയസ് പ്രായമുള്ള മറ്റൊരു പെണ്‍കുട്ടികൂടിയുണ്ട്. 2010 ജനുവരിയിലാണ് കാനഡയില്‍ വ്യവസായിയായ ഇന്ദ്രനുമായി രംഭയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നടി ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. അവിടെ വച്ചാണ് ആദ്യത്തെ കുട്ടി ലാന്യയ്ക്ക് ജന്മം നല്‍കിയത്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ജനിച്ച രംഭ ബോളിവുഡ് താരം ദിവ്യ ഭാരതിയുമായി സാമ്യമുള്ളതിന്റെ പേരില്‍ സിനിമാ മേഖലയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് കഥാമൂല്യമുള്ള വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലുമെത്തി മലയാളി പ്രേക്ഷകര്‍ക്കുള്‍പ്പെടെ പ്രീയങ്കരിയായി മാറി. സര്‍ഗ്ഗം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി രംഭയുടെ വളര്‍ച്ച ഏതൊരു നടിയെയും അത്ഭുതപ്പെട്ടുത്തുന്നതായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ബോജ്പുരിഎന്നീ ഭാഷകളിലും രംഭ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മിക്ക സിനിമയിലും പ്രമുഖ നടന്മാരുടെ നായികയായിട്ടായിരുന്നു രംഭ അഭിനയിച്ചത്. താരം ഇപ്പോൾ കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
Leave a Reply