Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ വീണ്ടും മലയാത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യു. ചിത്രം പുറത്തിറങ്ങിയപ്പോൾ മഞ്ജുവിനെതിരെ ദിലീപ് ആരാധകർ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ ദിലീപിൻറെ വ്യക്തി ജീവിതത്തിലെ എന്ന് തോന്നിക്കാവുന്ന ചില സീനുകളും സംഭാഷണങ്ങളും ഉണ്ടായിരുന്നതായായിരുന്നു ആരാധകരുടെ വാദം. ഇപ്പോഴിതാ മഞ്ജുവിൻറെ മറ്റൊരു ചിത്രം കൂടി റിലീസ് ചെയ്തു. ഈ ചിത്രത്തിനെതിരെ ദിലീപ് ആരാധകർ സോഷ്യൽ മീഡിയയിലൂടെയാണ് മഞ്ജുവിനെതിരെ പ്രതികരിച്ചത്. ചിത്രം ദിലീപിനെ പരോക്ഷമായി അപമാനിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ അഡ്വ:ദീപ (മഞ്ജു) മൂന്ന് തവണ ഭർത്താവ് ക്രുവൽ ആയിരുന്നുവെന്ന് പറയുന്നുണ്ട്. ക്ലൈമാക്സിലെ അഭിമുഖത്തിൽ ജീവിതത്തോടുള്ള സമീപനം ദീപയെ കൊണ്ട് പറയിപ്പിക്കുന്നതിലെ സംഭാഷണങ്ങൾ അങ്ങേയറ്റം അരോചകമാണെന്നാണ് ദിലീപ് ഫാൻസ് പറയുന്നത്. സോഷ്യൽ മീഡിയയിൽ മഞ്ജുവിനെ കുറിച്ച് വരുന്ന വാർത്തകൾക്ക് താഴെയും എന്നും എപ്പോഴും എന്ന സിനിമയുടെ വാർത്തകളുടെയും റിവ്യൂകളുടെയും താഴെയാണ് ദിലീപ് ആരാധകർ തെറി വിളികളുമായി എത്തുന്നത്.
Leave a Reply