Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 7:41 am

Menu

Published on April 3, 2015 at 10:39 am

നടി അനു ജോസഫ് മരിച്ചുവെന്ന് വ്യാജ വാർത്ത

news-of-karyam-nisaram-actress-killed-in-car-accident-is-fake

കൊച്ചി: സെലിബ്രിറ്റികളുടെ വ്യാജ മരണ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത് ഒരു പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണിപ്പോൾ. സിനിമ സീരിയൽ താരം അനു ജോസഫിനെയാണ് ഇത്തവണ സോഷ്യൽ മീഡിയ ‘കൊന്നത്’ .വാഹന അപകടത്തിൽ അനു കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്ത.കേട്ടപാതി കേള്‍ക്കാത പാതി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടിക്ക്‌ അനുശോചന സന്ദേശങ്ങള്‍ പോലും പോസ്‌റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും ആരുടെയോ വികൃതമായ സൃഷ്ടി മാത്രമാണിതെന്നുമായിരുന്നു അനുവിൻറെ പ്രതികരണം . വാര്‍ത്ത അറിഞ്ഞ് വിളിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞു മടുത്തു. ഏപ്രില്‍ ഫൂളിന് ആരോ ചെയ്ത പണിയാണ്. ബുധനാഴ്ച രാത്രി ഇതുപോലൊരു മെസേജ് എനിക്കും കിട്ടിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ മുതലാണ് സംഭവത്തിന്റെ ഗതിമാറിയത്. രാവിലെ മുതല്‍ നിര്‍ത്താതെ ഫോണ്‍. പല സംവിധായകരും സഹപ്രവര്‍ത്തകരും എന്നെ വിളിച്ച് ചോദിച്ചു.
ഫോണ്‍ എടുക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരാശ്വാസം. വേറൊന്നും എന്നോട് ചോദിക്കുന്നുമില്ല. ഫേസ്ബുക്കില്‍ അനു ജോസഫിന്റെ ബന്ധുവെന്ന് അവകാശപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ നിന്ന് അനു മരിച്ചെന്ന് വ്യാജ പോസ്റ്റ് വന്നിരുന്നു. അങ്ങനെയൊരു ബന്ധു തനിക്കില്ലെന്നും എന്തിനാണ് മറ്റുള്ളവരെ വിഷമിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഇവര്‍ ചെയ്യുന്നതെന്നും അനു ചോദിക്കുന്നു. ഇതാദ്യമായല്ല ഒരു സെലിബ്രിറ്റിയുടെ വ്യാജ മരണവാര്‍ത്ത ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നടന്‍ സലിംകുമാറിനെ പത്തിലധികം തവണ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയിട്ടുണ്ട്. ജീവനോടെ ഇരിക്കുന്ന നടി കനകയും മരണവാര്‍ത്ത ടിവി ചാനലില്‍ പോലും ഫ് ളാഷ് ന്യൂസ് ആയത് അടുത്തകാലത്താണ്.
.

Loading...

Comments are closed.

More News