Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 9:11 pm

Menu

Published on April 3, 2015 at 10:59 am

മഞ്ജു വാര്യർക്ക് പിന്തുണയുമായി ദിലീപ്

dileep-supports-manju-warrier

സത്യന്‍ അന്തിക്കാട്‌ ചിത്രമായ ‘ എന്നും എപ്പോഴും’ സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിച്ചതിനെതിരെ മുന്‍ ഭര്‍ത്താവ് ദിലീപ്.ചിത്രത്തില്‍ മഞ്ജു പറയുന്ന ചില ഡയലോഗുകള്‍ തന്റെ മുന്‍ഭര്‍ത്താവിനെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. സിനിമയിലെ കഥാപാത്രത്തെയാണ് മഞ്ജു കുറ്റപ്പെടുത്തുന്നതെങ്കിലും പരോക്ഷമായി അത് ദിലീപിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയകളിലൂടെ ദിലീപ് ആരാധകര്‍ മഞ്ജുവിനെ ആക്രമിച്ചിരുന്നു.ഇതിനെ ന്യായീകരിച്ചാണ് ഇപ്പോള്‍ ദിലീപ് രംഗത്തെത്തിയിരിക്കുന്നത്.  സിനിമകളിലെ ഡയലോഗുകള്‍ സിമയ്ക്ക് ആവശ്യമുള്ളതായിരിക്കുമെന്നും അതിനെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.മോഹന്‍ലാല്‍ നായകനായ ‘എന്നും എപ്പോഴു’മില്‍ വിവാഹ മോചിതയായ അമ്മയുടെ വേഷത്തിലാണ്‌ മഞ്‌ജു എത്തുന്നത്‌. തന്റെ ഭര്‍ത്താവ്‌ ക്രൂരനായിരുന്നു എന്ന്‌ ചിത്രത്തില്‍ മഞ്‌ജു ഇടയ്‌ക്ക് ആവര്‍ത്തിക്കുന്നത്‌ ദിലീപിനെ അവഹേളിക്കുന്നതിന്‌ വേണ്ടിയാണെന്നായിരുന്നു ആരാധകരുടെ വാദം. നേരത്തേ മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലെ നിരുപമ എന്ന കഥാപാത്രം ദിലീപിനുള്ള മറുപടിയാണെന്ന് വ്യാഖ്യാനിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News