Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: കമല്‍ ഹാസന്‍ ചിത്രം ഉത്തമവില്ലനെതിരെ വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത്. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിയ്ക്കണമെന്നാണ് ആവശ്യം. ചിത്രം ഹിന്ദുമത വിശാവസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പ്രഹ്ളാദനും ഹിരണ്യകശിപുവും തമ്മില്‍ നടത്തുന്ന ആശയവിനിമയം മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും പാട്ടിന്റെ വരികള്‍ മഹാവിഷ്ണുവിന്റെ ഭക്തരെ വേദനിപ്പിയ്ക്കുമെന്നും ഇവർ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഎച്ച്പി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കന്നഡ തമിഴ് താരം കൂടിയായ രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലന്‍ മേയ് പത്തിന് തിയറ്ററുകളിലെത്താനിരിക്കുകയായിരുന്നു. കമല്‍ഹാസനാണ് ചിത്രത്തിന്റെ തിരക്കഥ. ജയറാം, ഉര്‍വശി, പൂജാകുമാര്‍, ആന്‍ഡ്രിയ, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. മത-സാമുദായിക സംഘങ്ങള്‍ സിനിമകള്‍ക്കെതിരെ രംഗത്തെത്തുന്നത് തമിഴകത്ത് പതിവായിരിക്കുകയാണ്. കമലിന്റെ തന്നെ വിശ്വരൂപത്തിനെതിരെ മുസ്‌ളീം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
Leave a Reply