Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: വർഷങ്ങൾക്ക് മുമ്പ് സ്വന്തം സഹോദരങ്ങളെ ഗർഭം ധരിച്ച ലണ്ടൻ യുവതിയുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മകളുടെ കുഞ്ഞിനെ മുത്തശ്ശി ഗര്‍ഭം ധരിയ്ക്കുകയും പ്രസവിയ്ക്കുകയും ചെയ്ത വാര്‍ത്ത നാം ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. എന്നാൽ ഇവിടെ തന്റെ സഹോദരങ്ങളെയാണ് എലന്‍ എന്ന യുവതി പ്രസവിച്ചത്. സ്വന്തം അമ്മയ്ക്ക് വേണ്ടിയായിരുന്നു എലന്‍ തന്റെ ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്തത്. അമ്മ രണ്ടാം വിവാഹം കഴിച്ചപ്പോൾ കുട്ടികളെ ഗര്‍ഭംധരിച്ച് പ്രസവിയ്ക്കാന്‍ അവർക്ക് കഴിയാതെ വന്നു. ഇതേ തുടർന്ന് വാടക ഗര്‍ഭപാത്രത്തില്‍ അമ്മയുടേയും രണ്ടാനച്ഛന്റേയും കുഞ്ഞുങ്ങള്‍ക്ക് എലന്‍ ജന്മം നൽകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ റൂത്ത്, അലക്‌സ് എന്നീ ഇരട്ടകുട്ടികള്‍ക്ക് എലൻ ജന്മം കൊടുത്തു. ഇവർക്കിപ്പോൾ 12 വയസുണ്ട്. ഇവരെ കൂടാതെ എലന് 17 കാരിയായ മാഡ് എന്ന ഒരു മകളും ഉണ്ട്.
–

–
