Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:16 am

Menu

Published on April 11, 2015 at 11:26 am

സുനന്ദ പുഷ്കറിൻറെ മരണം സിനിമയാക്കുന്നു ; സുനന്ദയാകാൻ മനീഷ കൊയ്‌രാള !

%e0%b4%b8%e0%b5%81%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%b7%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b5%bb%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിൻറെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹമരണം സിനിമയാക്കുന്നു.’ഒരു മെല്ലിയ കോഡു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ സംവിധാനം നിർവ്വഹിക്കുന്നത് എ.എം.ആര്‍ രമേശാണ്‌. ചിത്രം തമിഴ്‌, കന്നഡ ഭാഷകളിലായിരിക്കും പുറത്തിറങ്ങുക. ചിത്രത്തില്‍ സുനന്ദയുടെ വേഷം മനീഷ കൊയ്‌രാളയാകും അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അര്‍ജുന്‍, ശ്യാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .സുനന്ദ പുഷ്കറിൻറെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. സംഭവത്തിൽ ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കയാണ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

Loading...

Comments are closed.

More News