Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 5:57 pm

Menu

Published on April 13, 2015 at 1:35 pm

പേളിയുടെ വിഷമം തീർന്നു ;മോഹന്‍ലാലിനൊപ്പമുള്ള ആ സെല്‍ഫി പുറത്തായി

pearle-maaney-as-bride-in-loham

ലോഹത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം എടുത്ത സൂപ്പര്‍ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ സാധിക്കാതിരുന്ന പേളി മാണി വളരെ വിഷമത്തിലായിരുന്നു. മോഹന്‍ലാലും പേളിയും സിനിമയിലെ ഗെറ്റപ്പിലായതുകൊണ്ട് സെല്‍ഫി ഫേസ്ബുക്കിലിടാന്‍ പേളിയെ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ വിലക്കിയിരുന്നു. എന്തായാലും ഇപ്പോൾ പേളിയുടെ വിഷമം മാറി. എങ്ങനെയൊക്കെയോ ആ സെല്‍ഫി ഫേസ്ബുക്കിലെത്തി. സെല്‍ഫിയില്‍ വിവാഹ വധുവിന്റെ വേഷമാണ്‌ പേളിക്ക്‌. മെലിഞ്ഞ്‌ സുന്ദരനായ മോഹന്‍ലാലും ഒപ്പമുണ്ട്‌. ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിലാവും പേളി എത്തുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിരുന്നു. എന്നാല്‍ സെല്‍ഫിയിലെ വേഷ വിധാനങ്ങള്‍ അനുസരിച്ച്‌ ഒരു കല്യാണപെണ്ണാണ്‌ പേളി. ലോഹത്തെ കുറിച്ച് വ്യക്തമാല്ലാത്ത വാർത്തകൾ വന്നിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യര്‍ നായികയായകുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആന്‍ഡ്രിയയെ നായികയായി തീരുമാനിച്ചത്. പിന്നെ കേട്ടത് ചിത്രത്തില്‍ ഒരു അതിഥി താരമായി മഞ്ജുവും എത്തുന്നുണ്ടെന്നാണ്. സ്‌പിരിറ്റിന്‌ ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്‌ജിത്ത്‌ ഒരുക്കുന്ന ചിത്രമാണ്‌ ലോഹം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News