Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:27 am

Menu

Published on April 13, 2015 at 3:39 pm

നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി വീണ്ടും മലയാളത്തിൽ

sanjana-galrani-in-mollywood-again

നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി മലയാളത്തിൽ ചുവടുറപ്പിക്കുന്നു. നേരത്തേ മോഹന്‍ലാലിന്റെ കാസനോവയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച സഞ്ജന ചില നേരങ്ങളില്‍ ചിലര്‍ എന്ന ചിത്രത്തിലാണ് ഇപ്പോൾ പ്രധാനവേഷത്തിലെത്തുന്നത്. ബോളിവുഡ് താരം ജാക്കി ഷ്‌റോഫും അജിത് ആര്യനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. കന്നടയിലും തെലുങ്കിലുമാണ് സഞ്ജന കൂടുതലും അഭിനയിച്ചിട്ടുള്ളത്. അടുത്ത മാസം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും. നവാഗതനായ ശ്രീനിവാസന്‍ പരമേശ്വരനാണ് ചിത്രത്തിൻറെ സംവിധാനം. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ശ്രദ്ധേയയായ വിനുത ലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News