Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച 50 പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 48-ാം സ്ഥാനം.ജര്‍മനിയിലെ ഗോ യൂറോ എന്ന യാത്രാ താരതമ്യ വെബ്‌സൈറ്റാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് സ്വീഡനാണ്. ഫിന്‍ലന്‍ഡ്, ജര്‍മനി, ഇംഗ്ലണ്ട്, അ മേരിക്ക എന്നീ രാജ്യങ്ങളും ആദ്യസ്ഥാനങ്ങളിലുണ്ട്. അപേക്ഷിക്കാനുള്ള ചെലവ്, അനുവദിച്ചുകിട്ടാനെടുക്കുന്ന സമയം, ആ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എത്ര രാജ്യങ്ങളില്‍ വീസയില്ലാതെ പ്രവേശിക്കാം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു റാങ്ക് നിർണ്ണയം. 174 രാജ്യങ്ങളില്‍ വീസ ഫ്രീ പ്രവേശനമുള്ള സ്വീഡിഷ് പാസ്‌പോര്‍ട്ടിന് 43 യുഎസ് ഡോളറാണു ചെലവ്. വെറുമൊരൊറ്റ മണിക്കൂറുകൊണ്ട് പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടുകയും ചെയ്യും. എന്നാൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷിക്കാനുള്ള ചെലവ് 24 യുഎസ് ഡോളറും (ഏകദേശം 1500 രൂപ) പാസ്‌പോര്‍ട്ട് അനുവദിച്ചുകിട്ടാനുള്ള പ്രവൃത്തിസമയം 87 മണിക്കൂറും ആണ്. മാത്രമല്ല ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് 52 രാജ്യങ്ങളില്‍ ‘വീസ ഫ്രീ’ പ്രവേശനവുമുണ്ട്.