Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍:എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോള്‍ പരീക്ഷ എഴുതാത്ത കുട്ടിക്കും ഗ്രേഡ് ലഭിച്ചതായി റിപ്പോർട്ട്. കണ്ണൂര്‍ ആലക്കോട് എന്‍എസ്‌എസ് എച്ചഎസ്‌എസിലെ പി എ ധനേഷ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഗണിതത്തിലും ഐടിയിലും മാര്‍ക്ക് ലഭിച്ചത്. പരീക്ഷയ്ക്ക് മുന്‍പുതന്നെ ധനേഷ് റജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്തിരുന്നു.ഈ അപേക്ഷയിലായിരുന്നു നടപടി. റജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന്റെ രേഖകളും സ്‌കൂളില്‍ ലഭിച്ചു. അസുഖം മൂലം ധനേഷ് പരീക്ഷ എഴുതിയതുമില്ല. എന്നാൽ ഫലം വന്നപ്പോള്‍ പരീക്ഷ എഴുതാതിരുന്ന ധനേഷിന് ഗണിതത്തിലും ഐടിയിലും മാര്‍ക്ക് ലഭിച്ചു.ഗണിതത്തില്‍ സി പ്ലസ്സും ഐടിക്ക് ഇ ഗ്രേഡുമാണ് ലഭിച്ചത്. മാര്‍ക്ക് ലിസ്റ്റില്‍ മറ്റു വിഷയങ്ങള്‍ക്കൊന്നും ഗ്രേഡ് രേഖപ്പെടുത്തിയിട്ടില്ല. ആദ്യ സംശയം ഇതെല്ലാം ഇന്റേണല്‍ മാര്‍ക്കിലൂടെ ലഭിച്ചതാണ് ഇതെന്നായിരുന്നു. എന്നാല്‍ സി പ്ലസ് ഗ്രേഡ് കിട്ടത്തക്കവണ്ണം ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാന്‍ പൊതു പരീക്ഷ എഴുതാത്തവര്‍ക്കു കഴിയില്ല. ആലക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 228 പേരായിരുന്നു എസ്എസ് എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ എല്ലാവരും വിജയിക്കുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ ധനേഷ് ഉപരി പഠനത്തിന് യോഗ്യത നേടാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതോടെ സ്‌കൂളിൻറെ നൂറു ശതമാനം വിജയം നഷ്ടമാവുകയും ചെയ്തു.
Leave a Reply