Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബൈ: മീഡിയവണിന്റെ രണ്ടാമത്തെ ചാനലായ ‘മീഡിയവണ്‍ ഗള്‍ഫ്’ ഇന്നു മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. വൈകീട്ട് ദുബൈ മെയ്ദാനില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി നടക്കുന്ന ഗള്‍ഫ് മാധ്യമത്തിന്‍െറ ‘മധുരമെന്‍ മലയാളം’ സ്റ്റേജ് ഷോയില്‍ ചാനലിന്‍െറ ഉദ്ഘാടനം നടക്കും. പ്രവാസികള്‍ക്കു മാത്രമായി സമ്പൂര്‍ണ ചാനല്‍ എന്ന വാഗ്ദാനമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടാൻ പോകുന്നത്. യു.എ.ഇ സമയം രാത്രി എട്ടു മണി മുതലായിരിക്കും മീഡിയവണ്‍ ഗള്‍ഫ് ലഭ്യമായിത്തുടങ്ങുക. മീഡിയവണിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ ദുബൈയില്‍ നടന്ന ചടങ്ങിലാണ് രണ്ടാം ചാനലിനെ കുറിച്ച് പ്രഖ്യാപിച്ചത്. 1.5 ബില്യണ്‍ രൂപ മുതല്‍ മുടക്കിലാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മീഡിയാവണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹമ്മദ് പറഞ്ഞു.‘രണ്ട് വര്‍ഷം മുമ്പ് മലയാളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയവണ്ണിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതാണ് ഗള്‍ഫില്‍ ചാനല്‍ തുടങ്ങാന്‍ കാരണം.’ പ്രവാസലോകത്തുനിന്നും മികച്ച സഹകരണമായിരുന്നു ചാനലിന് ലഭിച്ചിരുന്നത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ചാനലാണിതെന്ന് വിഷ്വല്‍ മീഡിയയുടെ സൗദി ജനറല്‍ കമ്മീഷന്‍ പ്രസിഡന്റ് ഡോ. റിയാദ് കെ. നജം അറിയിച്ചു.
Leave a Reply