Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 7:14 am

Menu

Published on April 25, 2015 at 11:14 am

തലയ്ക്കുള്ളില്‍ ഭ്രൂണം വളർന്നു വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് അമേരിയ്ക്കയില്‍ ശസ്ത്രക്രിയ!!!

embryonic-twin-removed-from-indian-womans-brain-in-us

ന്യൂയോര്‍ക്ക്: ഗർഭപാത്രത്തിലുണ്ടാകേണ്ട ഭ്രൂണം തലയ്ക്കകത്ത് വളർന്നാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. ആരായാലും ഒന്ന് ഞെട്ടിപ്പോകും. എന്നാൽ സംഭവം സത്യമാണ്. ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. അതും ഇന്ത്യക്കാരിയായ യാമിനി കരനാം എന്ന വിദ്യാർഥിക്ക്. കഠിനമായ തലവേദനയെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് യാമിനി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പിന്നീട് ഡോക്ടറുടെ നിർദ്ദേശ പ്രകാരം സ്കാൻ ചെയ്തപ്പോഴാണ് തലയ്ക്കകത്ത് ഒരു മുഴ കണ്ടത്. ഒരു സാധാരണ മുഴയാണെന്ന് കരുതി ഡോക്ടർമാർ അത് നീക്കം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

Embryonic Twin Removed From Indian Woman's Brain in US.

എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് എല്ലുകളും, പല്ലുകളും, മുടിയും ഒക്കെ രൂപപ്പെട്ട് തുടങ്ങിയ ഒരു ഭ്രൂണമാണ് അതെന്ന് മനസ്സിലായത്. ഇതേ തുടർന്ന് ലോസ് ആഞ്ജലസിലെ സ്‌കള്‍ബേസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ താക്കോല്‍ദ്വാര മസ്തിഷ്‌ക ശസ്ത്രക്രിയാ വിദഗ്ധന്‍ റെയ്ര്‍ഷാഹിനിയന്‍ ആ ഭ്രൂണത്തെ കഴിഞ്ഞ മാസം പുറത്തെടുത്തു. 26 വര്‍ഷമായി തന്നെ പീഡിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന പൈശാചികമായ ഇരട്ട സഹോദരിയെന്നാണ് യാമിനി ഈ ‘ഭ്രൂണ’ത്തെ വിശേഷിപ്പിച്ചത്.

Embryonic Twin Removed From Indian Woman's Brain in US0

ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ് യാമിനി. അപൂർവത്തിൽ അപൂർവമായ ‘എംബ്രിയോണിക് ട്വിന്‍’ എന്ന ഒരു രോഗാവസ്ഥയാണ് ഇതെന്ന് ഡോക്ടർ പറയുന്നു. ഗര്‍ഭപാത്രത്തില്‍ തന്നെ ഇങ്ങനെ ഉണ്ടാകാറുണ്ട്. എന്നാല്‍ മസ്തിഷ്‌കത്തില്‍ ഇങ്ങനെ സംഭവിയ്ക്കുന്നത് വളരെ അപൂര്‍വമായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News