Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാവ്യ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചു വരുന്ന ചിത്രമാണ് ആകാശവാണി. ഈ ചിത്രത്തിൽ കാവ്യ ഒരു ഗർഭിണിയുടെ വേഷത്തിലാണ് എത്തുന്നത്. എന്നാൽ അടുത്ത ചിത്രത്തിൽ അമ്മയുടെ വേഷത്തിലാണ് കാവ്യ എത്തുന്നത്. എൻറെ അമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനില്‍ കെ കുഞ്ഞപ്പന്‍ ആണ്. അനില്‍ തന്നെയാണ് ചിത്രത്തിൻറെ രചനയും. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിൻറെ ഷൂട്ടിങ് അധികം വൈകാതെ തന്നെ ആരംഭിക്കും. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ബിജിപാല്‍ ആണ്. മനോജ് കെ ജയന്‍, ബിയോണ്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, ശ്രീദേവി ഉണ്ണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് ചിത്രത്തിലുള്ളത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ നടത്തിയ തിരക്കഥ രചനാമത്സരത്തില്‍ സമ്മാനര്‍ഹമായ തൻറെ കഥയാണ് അനില്‍ ആദ്യ സിനിമയ്ക്കു തിരഞ്ഞെടുത്തത്.
Leave a Reply