Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്സിക്കന്‍ നടി സല്‍മാ ഹയേക്കിന്റെ സൗന്ദര്യരഹസ്യം കേട്ടാല്‍ ഒരു പക്ഷേ ആരുമൊന്നു ഞെട്ടും.ചീവീടുകളെ ഭക്ഷിച്ചാണ് സല്‍മ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്. ചീവീടുകളെ ആസ്വദിച്ചു കഴിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അവര്‍ അതിന്റെ ആസ്വാദ്യതയെപ്പറ്റി പറയുകയും ചെയ്തിട്ടുണ്ട്. നാവിലേക്കു വച്ച ചീവീടിനെ ചവച്ചരച്ചു കഴിക്കുന്നതിന്റെ ദൃശ്യമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.മെക്സിക്കോയില്‍നിന്നും ഒയാക്സാകയില് നിന്നുമുള്ള ഈ ചീവീടുകള്‍ ഏറെ രുചിപ്രദമാണെന്നും സല്‍മ വിഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.തനിക്കു പുൽച്ചാടികളെ കഴിക്കാൻ ഏറെയിഷ്ടമാണെന്ന് ഇവർ നേരത്തേ ഒരു ഷോയിൽ വെളിപ്പെടുത്തിയിരുന്നു.ഉറുമ്പുകളും മണ്ണിരയും അടക്കം പലവിധത്തിലുള്ള പ്രാണികള്‍ തൻറെ ഇഷ്ട വിഭവമാണെന്നും അവർ തുറന്നുപറഞ്ഞിട്ടുണ്ട്.
–
–