Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 9:42 pm

Menu

Published on April 27, 2015 at 4:55 pm

നേപ്പാളിലെ ഭൂകമ്പത്തിൽ തെലുങ്ക് നടൻ വിജയ്‌ മരിച്ചു

telugu-actor-k-vijay-dies-in-nepal-earthquake

കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ തെലുങ്ക് യുവനടന്‍ വിജയ് (25) മരിച്ചു. വിജയ് വിജയ് സഞ്ചരിച്ചിരുന്ന കാര്‍ ഭൂകമ്പത്തില്‍പ്പെട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു വെച്ചു തന്നെ നടന്‍ വിജയ് മരിച്ചുവെന്ന് സംഗീത സംവിധായകൻ കിഷൻ അറിയിച്ചു. ഏതകരം ഡോട്ട് കോം എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് പോയതായിരുന്നു കോറിയോഗ്രാഫര്‍ കൂടിയായ വിജയ്. തെലങ്കില്‍ നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായി അഭിനയിച്ചിട്ടുണ്ട്. ഈമാസം പതിനഞ്ചിനാണ് വിജയ് ഉള്‍പ്പെട്ട 15 അംഗ സംഘം ഷൂട്ടിംഗിനായി നേപ്പാളില്‍ എത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവേയാണ് അപകടം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ബപ്ടാലയിലാണ് വിജയുടെ സ്വദേശം. വിജയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കി.

Loading...

Comments are closed.

More News