Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:46 pm

Menu

Published on April 30, 2015 at 10:24 am

നസ്രിയ നസീം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു

fahad-fazil-said-to-nazriya-nazim-will-back-to-film

വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടു നിന്ന നസ്‌റിയ തിരിച്ചെത്തണമെന്ന് ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹം സഫലമാകാൻ പോവുകയാണ്.ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടനും നസ്രിയയുടെ ഭർത്താവുമായ ഫഹദ് ഫാസില്‍ തന്നെയാണ് നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്. നല്ലൊരു തിരക്കഥ കിട്ടിയാല്‍ താനും നസ്‌റിയയും ഒന്നിച്ചഭിനയിക്കുമെന്ന് നേരത്തെ ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. ഇതിനുമുമ്പ് ബാംഗ്ലൂര്‍ ഡെയ്‌സിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പ്രമാണി എന്ന ചിത്രത്തില്‍ രണ്ട് പേരും ഉണ്ടായിരുന്നെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല .വളരെ ചുരുങ്ങിയാ നാളുകള്‍ മാത്രമേ നസ്‌റിയ വെള്ളിത്തിരയില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും നസ്രിയ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.വിവാഹം കഴിഞ്ഞെങ്കിലും ആരാധകർക്ക് നസ്രിയയോടുള്ള ആരാധനയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല.നേരത്തെ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്‌റിയ തിരിച്ചുവരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബ്ലസി തന്നെ ആ വാർത്ത നിഷേധിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News