Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത ടെലിവിഷന്‍ അവതാകരയും സിനിമാതാരവുമായ തമിഴ് നടി രമ്യ വിവാഹമോചിതയാകുന്നു. ഒരു വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവർ വിവാഹ മോചനം നേടുന്നത്. ചെന്നൈ സ്വദേശിയായ അപരിജിത് ജയരാമന്‍ ആയിരുന്നു രമ്യയുടെ ഭര്‍ത്താവ്. മണിരത്‌നം ചിത്രമായ ഒകെ കണ്‍മണിയിലൂടെയാണ് രമ്യ സിനിമാ രംഗത്തെത്തുന്നത്. ടെലിവിഷനിലൂടെ ഏറെ ശ്രദ്ധേയയായിരുന്നു രമ്യ. രമ്യയുടെ സിനിമാപ്രേവശനം തന്നെയാണ് ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദമ്പതികള്‍ കേസ് ഫയല്‍ ചെയ്‌തെന്നും അധികം വൈകാതെ നിയമ നടപടികളിലേക്ക് കടക്കുമെന്നുമാണ് സൂചന. 2014 ഫെബ്രുവരിയിലായിരുന്നു രമ്യയുടെയും അപരിജിത്ത് ജയരാമന്റെയും വിവാഹം. ആര്‍ഭാഢമായി നടന്ന വിവാഹ സത്കാരത്തില്‍ തമിഴ് സിനിമാലോകത്ത് നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. കലക്ക പോവത് യാര്‍, ഉങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ, നമ്മ വീട്ട് കല്യാണം തുടങ്ങിയ നിരവധി പരിപാടികളുടെ അവതാരകയാണ് രമ്യ.