Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 4:21 am

Menu

Published on May 12, 2015 at 10:59 am

അമീർ ഖാൻ കുറ്റവിമുക്തനാക്കപ്പെട്ടു

aamir-khan-gets-relief-in-lagaan-case

അഹമ്മദാബാദ്: ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെയും കോടതികള്‍ വെറുതെ വിട്ടത്‌ ചാനലുകളും സോഷ്യൽ മീഡിയ കളും ഏറെ ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്, എന്നാൽ ഇതിനിടയില്‍ മറ്റൊരു ബോളിവുഡ് താരം കൂടി ഹൈക്കോടതിയില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടിട്ടുണ്ട് . ആമിര്‍ ഖാനെയാണ് ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. ലഗാന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ മാനിനെ കൊലപ്പെടുത്തി എന്നാരോപിക്കപ്പെട്ട കേസിലാണ് ഗുജറാത്ത് ഹൈക്കോടതി ആമിര്‍ ഖാനെ വെറുതെ വിട്ടത്. ആമിറിന്റെ മുന്‍ ഭാര്യ റീന ദത്തയെയും മറ്റ് മൂന്നുപേരെയും കോടതി ഇതോടൊപ്പം കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ലഗാന്റെ ഷൂട്ടിംഗിനിടെ അഞ്ച് പേര്‍ ചേര്‍ന്ന് മാനിനെ കൊന്നു എന്നാണ് കേസ്. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് ഈ കേസില്‍ ആദ്യം പരാതിയുമായി മുന്നോട്ടെത്തിയത് .തുടർന്ന് 2000 ത്തില്‍ വിവരാവകാശ പ്രവര്‍ത്തകനായ അമിത് ജേതാവ ഈ കേസ് വീണ്ടും കോടതിയിലെത്തിച്ചു. ഇയാളെ പിന്നീട് 2010 ല്‍ മൈനിംഗ് മാഫിയ കൊലപ്പെടുത്തി. ആമിര്‍ ഖാനും കൂട്ടരും മാനിനെ കൊലപ്പെടുത്തിയതിന് തെളിവില്ല എന്ന വസ്തുതായിലാണ് കോടതി ഇവരെ വെറുതെ വിട്ടത്. സിനിമയല്ലാതെ, ഇവര്‍ മാനിനെ കൊന്നതായി മറ്റു തെളിവുകളില്ല, സിനിമയില്‍ നിന്നുള്ള ഒരു ഭാഗം ഇക്കാര്യത്തില്‍ തെളിവായി എടുക്കാന്‍ പറ്റില്ല എന്നും കോടതി വിശദീകരണം നല്കി . സിനിമയില്‍ സ്‌പെഷല്‍ ഇഫക്ട് ഉപയോഗിച്ചാണ് ഈ ഭാഗങ്ങള്‍ ചിത്രീകരിച്ചത് എന്നും ഒരു മൃഗത്തെയും കൊന്നിട്ടില്ല എന്നും സാക്ഷികള്‍ കോടതിയില്‍ പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News