Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നഴ്സുമാരുടെയും നഴ്സിങ് വിദ്യാര്‍ഥികളുടെയും പ്രശ്നങ്ങള്‍ പഠനവിധേയമാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്റ്റര്‍ ഒഫ് നഴ്സിങ് എഡ്യൂക്കേഷന്‍, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍, ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്റ്റര്‍ ചെയര്‍മാൻ, അഡിഷണല്‍ ഡയറക്റ്റര്‍ ഒഫ് നഴ്സിങ് സര്‍വീസ്, മുതലായവര്‍ സമിതിയിൽ അംഗങ്ങളായിരിക്കും.തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ സംസ്ഥാനതല നഴ്സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി.എസ്. ശിവകുമാര്‍.
നഴ്സുമാരുടെ അമിത ജോലിഭാരം കുറയ്ക്കുന്നതിനും പിഎസ് സി മുഖേന നടത്തുന്ന നഴ്സിങ് നിയമനങ്ങള്‍ക്കു വേഗംകൂട്ടുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല നഴ്സിങ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
Leave a Reply