Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സന: സിവിലിയന്മാർക്ക് ആവശ്യവസ്തുക്കൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, യെമനിൽ സൗദി സഖ്യസേനയും ഹൂതി വിമതരും അംഗീകരിച്ച അഞ്ചുദിവസത്തെ വെടിനിർത്തൽ ഇന്നു മുതൽ നിലവിൽ വരും. ഹൂതി വിമതരും ആയുധം താഴെവയ്ക്കുമെന്ന നിബന്ധനകളോടെയാണ് വെടിനിർത്തൽ കരാറിന് തയ്യാറായതെന്നും അതിനെതിരായി ഏതെങ്കിലും തരത്തിലുള്ള പ്രവർത്ത്നമുണ്ടായാൽ വ്യോമാക്രമണം തുടരുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്.
യെമൻ തലസ്ഥാനമായ സനയിൽ ഇന്നലെയുണ്ടായ സൗദി സഖ്യസേന വ്യോമാക്രമണത്തിൽ 69 പേർ കൊല്ലപ്പെത്തിരുന്നു. തുറമുഖ നഗരമായ ഏദനിലെ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. മാർച്ച് 26ന് ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ രാജ്യത്ത് 828 പേർ കൊല്ലപ്പെടുകയും 1511 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മേയ് നാലിനും പത്തുനുമിടയിലാണ് ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ടത്.