Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 12:24 pm

Menu

Published on May 13, 2015 at 1:38 pm

യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍

police-arrested-three-youngsters-with-weed

മഞ്ചേരി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു പേരെ പോലീസ് അറസ്റ് ചെയ്തു. മഞ്ചേരി സ്വദേശികളായ താണിപ്പാറ കൂരിമണ്ണില്‍ കഴക്കുന്നുമ്മല്‍ ആബിദലി റഷീദ് (29), മേലാക്കം കൊട്ടേക്കാടന്‍ അമീന്‍ (19), കരുവാരക്കുണ്ട് പുല്‍വെട്ട കണ്ടന്‍കളത്തില്‍ അനീഷ് എന്ന അനു (30) എന്നിവരാണ് വള്ളുവമ്പ്രത്തു വച്ച് രണ്ട് കിലോ കഞ്ചാവ് സഹിതം അറസ്റിലായത്. മൂന്നു മാസമായി വള്ളുവമ്പ്രത്ത് വാടക ക്വാര്‍ട്ടേഴ്സെടുത്തു കഞ്ചാവ് കച്ചവടം നടത്തി വരുന്ന ഇവരുടെ പ്രധാന വില്പന കേന്ദ്രങ്ങള്‍ മഞ്ചേരിയിലെ ബസ്സ്റാന്‍ഡുകളായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News