Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 1:29 am

Menu

Published on May 14, 2015 at 10:20 am

ഫ്രീ നൈറ്റ്‌ കോൾ ഓഫർ; ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ ഉപഭോക്താക്കൾ വെട്ടിലായി

fake-news-about-bsnl-night-call-offer-bsnl-landline-customers-misleaded

നിലമ്പൂർ: ബി.എസ്.എൻ.എല്ലിന്റെ ഫ്രീ നൈറ്റ്‌ കോൾ ഓഫർ ആഘോഷമാക്കി ഉപയോഗിച്ച ഉപഭോക്താക്കൾ വെട്ടിലായി. തിരഞ്ഞെടുത്ത പ്ളാനുകൾക്ക് മാത്രമാണ് സൗജന്യ കോളുകൾ എന്ന പുതിയ അറിയിപ്പ് വന്നിരിക്കയാണ്. മേയ് ഒന്ന് മുതൽ ലാൻഡ് ലൈനിൽ രാത്രി ഒൻപതു മുതൽ രാവിലെ ഏഴ് വരെ ഇന്ത്യയിലുടനീളം, ഏതു നെറ്റ് വർക്കിലേക്കും സൗജന്യമായി സംസാരിക്കാം എന്ന സന്ദേശം കഴിഞ്ഞ മാസം ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. ബി.എസ്.എൻ.എല്ലിന്റെ ഈ സൗകര്യം ഉപഭോക്താക്കൾ പരമാവധി ഉപയോഗിച്ചു തുടങ്ങിയ സാഹജര്യത്തിൽ, രണ്ട് ദിവസം മുമ്പാണ് സൗജന്യം തിരഞ്ഞെടുത്ത പ്ലാനുകൾക്ക് മാത്രമേ ഉള്ളുവെന്ന സന്ദേശം ലഭിച്ചത്. തങ്ങളുടെ ലാൻഡ് ലൈനിൽ സൗജന്യ കോൾ സൗകര്യം ഉണ്ടോ എന്നറിയാൻ നേരിട്ടന്വേഷിച്ചവർക്ക്, അത്തരത്തിൽ ഒരു നിർദ്ദേശവും കിട്ടിയിട്ടില്ലെന്നും എല്ലാ പ്ലാനുകളിലും സൗജന്യ സൗകര്യമുണ്ടെന്നുണ് മറുപടി ലഭിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News