Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളം സിനിമയില്‍ ഏറ്റവും സൗന്ദര്യമുള്ള നടൻ മമ്മൂട്ടിയാണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ലാത്ത കാര്യമാണ്.ആഹാരക്രമീകരണങ്ങളിലും വ്യായാമത്തിലും മമ്മൂട്ടി പുലര്‍ത്തുന്ന ശ്രദ്ധ സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെ ഒരു പക്ഷെ മറ്റൊരാൾക്കും ഇല്ലെന്ന് തന്നെ പറയാം.എന്നാല്‍ മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം എന്താണെന്നാണ് പലരുടെയും മുന്നിലെ ചോദ്യം. മമ്മൂക്ക ആ ചോദ്യത്തിന് ഇതുവരെയും ഉത്തരം പറഞ്ഞിട്ടുമില്ല. എല്ലാത്തിലും എന്തെങ്കിലും പറഞ്ഞ് ഒഴിയുന്ന മമ്മൂട്ടി ഒടുവില്‍ ഇതിനൊരു മറുപടി നല്കി. ഈ യൗവ്വനം ജന്മനാ ഞാന്‍ വാങ്ങിക്കൊണ്ടുവന്ന വരമാണെന്നായിരുന്നു താരം പറയുന്നത് . ജിമ്മില്‍ പോകാറില്ല. ഇങ്ങനെ ജീവിക്കണം അങ്ങനെ ജീവിക്കണം എന്ന് ജീവിതത്തെ മുറുക്കി പിടിച്ച് ജീവിയ്ക്കുന്നുമില്ല. ജീവിതത്തെ അതിന്റെ പോക്കിന് വിട്ട് ജീവിയ്ക്കുന്നു. അത്രമാത്രം മമ്മൂട്ടി പറയുന്നു. ഒപ്പം സൗന്ദര്യരഹസ്യം പറഞ്ഞുതരാമോ എന്ന ചോദ്യത്തിന് രഹസ്യമല്ലേ…രഹസ്യം രഹസ്യമായി തന്നെ ഇരിക്കട്ടെ എന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞത്.