Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:56 am

Menu

Published on May 15, 2015 at 10:08 am

കാബൂൾ ആക്രമണം ;കൊല്ലപ്പെട്ടവരിൽ രണ്ടു മലയാളികൾ

kabul-attack-4-indians-among-14-killed

കാബൂൾ: കാബൂളിൽ പാലസ് ഗസ്റ്റ്ഹൗസിനു നേരെയുണ്ടായ താലിബാൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടു മലയാളികളും.കൊല്ലം സ്വദേശിയായ മാർത്ത ഫാരെൽ, കൊച്ചി കടവന്ത്ര സ്വദേശി മാത്യു ജോർജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് ഇന്ത്യക്കാരുൾപ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. ഛണ്ഡിഗഡ് സ്വദേശി ആർ.കെ. ഭട്ടി, ആന്ധ്രാ സ്വദേശി സതീഷ് ചന്ദ്ര എന്നിവരടക്കം 4 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

കലോല പുസ്ത മേഖലയിലെ പാർക്ക് പാലസ് അതിഥിമന്ദിരത്തിൽ ഡിന്നറിനെത്തിയവരാണു കൊല്ലപ്പെട്ടത്. അഫ്ഗാൻ ആഭ്യന്തരമന്ത്രാലയത്തിനു സമീപമാണ് അതിഥിമന്ദിരം. കാബൂളിലെ ഇന്ത്യൻ അംബാസഡർ അമർ സിൻഹയെയാണു താലിബാൻ ലക്ഷ്യമിട്ടതെന്നു അഫ്‌ഗാന്‍ ഉന്നതവൃത്തങ്ങള്‍ പറയുന്നു.

പാലാ വെള്ളത്തോട്ടം കുടുംബാംഗമായ മാത്യു ജോർജ് വർഷങ്ങളായി കൊച്ചിയിലായിരുന്നു സ്‌ഥിരതാമസം. അപ്പോളോ ടയേഴ്‌സില്‍ നിന്ന്‌ അക്കൗണ്ടന്റായി വിരമിച്ച അദ്ദേഹം മൂന്നു വര്‍ഷം മുമ്പാണ്‌ അഫ്‌ഗാനിലേക്കു പോയത്‌. അവിടെ ഓഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. ഗസ്‌റ്റ്‌ഹൗസില്‍ വെടിവയ്‌പു നടക്കുകയാണെന്നും അവിടെ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം മകനോടു ഫോണില്‍ പറഞ്ഞിരുന്നു. പിന്നീടു ലഭിച്ചതു മരണവാര്‍ത്തയാണ്‌
കൊല്ലം സ്വദേശിയായ മാർത്ത ഫാരെൽ പാർട്ടിസിപ്പേറ്ററി റിസർച്ച് ഇൻ ഏഷ്യ (പിആർഐഎ) എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ്. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവർ. ആഗാഖാൻ ട്രസ്റ്റ് നടത്തിയ പരിപാടിയിൽ റിസോഴ്സ് ട്രെയിനറായി പോയതായിരുന്നു മാർത്ത.സംഭവത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്

afghanistan_kuma7591

ഡിന്നറും സംഗീതവിരുന്നും നടന്ന അതിഥിമന്ദിരത്തിൽ നുഴഞ്ഞുകയറിയ അക്രമികൾ എകെ 47 തോക്കുപയോഗിച്ചു വിദേശികളെ വകവരുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണു വെടിവയ്പുണ്ടായത്. അഞ്ചുമണിക്കൂർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ തുടർന്നു. അതിഥിമന്ദിരത്തിൽ കുടുങ്ങിയ അൻപതോളം പേരെ സേന രക്ഷപ്പെടുത്തി. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

afghanistan-kabul-restaurant-bombing

Loading...

Comments are closed.

More News