Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on May 15, 2015 at 10:45 am

അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്.

isis-releases-audio-message-purportedly-from-leader-abu-bakr-al-baghdadi

ഇറാഖ്: ഇസ്ലാമിക്‌ സ്റ്റേറ്റില്‍ ചേരാന്‍ ആഹ്വാനവുമായി കൊല്ലപ്പെട്ടെന്ന് കരുതിയ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്. രാജ്യത്തിനുവേണ്ടി പോരാടാന്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റില്‍ അംഗമാകൂവെന്നാണ് ബാഗ്ദാദിയുടെ ആഹ്വാനം.

ശബ്ദരേഖയില്‍ ബാഗ്ദാദിയുടെ മുമ്പുള്ള ശബ്ദരേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉറച്ച ശബ്ദത്തിലുള്ള റെക്കോര്‍ഡുകളാണ് പുറത്തുവന്നത്. യെമനില്‍ സൗദിയുടെ വ്യോമ പ്രചാരണം മാര്‍ച്ച് 26ന് ആരംഭിച്ചെന്നും ശബ്ദരേഖയില്‍ ബാഗ്ദാദി പ്രതിപാദിക്കുന്നുണ്ട്.

വ്യോമാക്രമണത്തില്‍ ബാഗ്ദാദി മരിച്ചില്ല, ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയിലാണ് എന്ന റിപ്പോര്‍ട്ടും വന്നിരുന്നു. ഇനി ഒരിക്കലും അയാള്‍ക്ക് സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സൂചന.

അറബിക് ഭാഷയിലാണ് ശബ്ദരേഖ. അതേസമയം, ഐ.എസിന്റെ വെബ്‌സൈറ്റിലിത് ഇംഗ്ലീഷ്‌സ ടര്‍ക്കിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, റഷ്യന്‍ എന്നീ ഭാഷകളിലേക്ക തര്‍ജ്ജമ ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Comments are closed.

More News