Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 6:51 am

Menu

Published on May 19, 2015 at 9:34 am

സംസ്ഥാനത്ത് ഇന്ന് രണ്ടു മണിക്കൂർ വാഹന പണിമുടക്ക്

motor-vehicle-strike-on-today

തിരുവനന്തപുരം:പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന്  രണ്ട് മണിക്കൂര്‍ വാഹന പണിമുടക്ക്. രാവിലെ പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പണിമുടക്ക്. ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും.മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്ത സമരസമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ബസ് ജീവനക്കാര്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കില്ല. പകരം സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പിജെ വര്‍ഗീസ് അറിയിച്ചിട്ടുണ്ട്.വിലവർധന പിൻവലിക്കുന്നതിനൊപ്പം കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ വർധിപ്പിച്ച അധിക നികുതികൾ ഒഴിവാക്കണമെന്ന്  സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News