Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ട് മണിക്കൂര്‍ വാഹന പണിമുടക്ക്. രാവിലെ പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പണിമുടക്ക്. ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും.മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്ത സമരസമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ബസ് ജീവനക്കാര്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കില്ല. പകരം സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പിജെ വര്‍ഗീസ് അറിയിച്ചിട്ടുണ്ട്.വിലവർധന പിൻവലിക്കുന്നതിനൊപ്പം കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ വർധിപ്പിച്ച അധിക നികുതികൾ ഒഴിവാക്കണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.
Leave a Reply