Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 3:23 pm

Menu

Published on May 29, 2015 at 10:41 am

ദുബായിൽ യുവാക്കൾക്കായി ഇതാ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ …..

9-uae-gulf-firms-will-make-you-job-ready

ദുബായ് : തൊഴില്‍ ഇല്ലാതെ കഷ്ടപ്പെടുന്ന യുവാക്കള്‍ക്കിതാ ദുബായിൽ ഒരു സുവര്‍ണ അവസരം. ഹോസ്പിറ്റാലിറ്റി, ഓയില്‍, ഗ്യാസ്, ഹെല്‍ത്ത് കെയര്‍, ടെലികോം എന്നീ മേഖലകളിൽ ജോലി നൽകാനായി ഒട്ടേറെ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നു.ഇതിൽ മിക്കവയും ലോക്കൽ കമ്പനികളാണ്. തൊഴില്‍ വാഗ്ദാനം ചെയ്ത് എത്തിയ കമ്പനികളില്‍ ഒന്‍പത് എണ്ണം യുഎഇ കമ്പനികളും മറ്റ് നാലെണ്ണം മറ്റ് രാഷ്ട്രങ്ങളിൽ നിന്നുള്ളതുമാണ്. ജുമെരിയ ഗ്രൂപ്പ്, ക്രെസന്റ് പെട്രോളിയം, ക്രെസന്‍ര് എന്റര്‍പ്രൈസസ്, വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, അബ്ദുള്‍ ലത്തീഫ് ജമീല്‍, അല്‍ഘാനിയം ഇന്‍ഡസ്ട്രീസ്, കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനി,ഒലയാല്‍ ഫിനാന്‍സ് കമ്പനി സെയിന്‍ ഗ്രൂപ്പ് എന്നിവയാണ് തൊഴിലാളികളെ തേടുന്നത്. 25വയസില്‍ താഴെയുള്ളവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഈ പദ്ധതി ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. 2017 ഓട് കൂടി ഒരു ലക്ഷത്തില്‍ അധികം തൊഴില്‍ രഹിതര്‍ക്ക് ജോലി നല്കാനാണ് ഉദ്ദേശം.

Loading...

Leave a Reply

Your email address will not be published.

More News