Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 8:39 pm

Menu

Published on June 1, 2015 at 9:26 am

രാജ്യം കൊടുംചൂടിലുരുകുന്നു ; ആകെ മരണം 2248

heat-wave-death-toll-2248

ന്യൂഡൽഹി:രാജ്യത്തെ അനുഭവപ്പെടുന്ന കനത്ത ചൂട് സഹിക്കാനാവാതെ മരിച്ചവരുടെ എണ്ണം 2248 കവിഞ്ഞു. ഇന്നലെയും പലയിടത്തും താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിലായി തുടർന്നു. ചൂടുകാറ്റും വ്യാപകമായ നാശം വിതയ്ക്കുന്നു. ഉത്തരേന്ത്യയിൽ കനത്ത ചൂട് ഇൗ മാസം ആദ്യ വാരം വരെ തുടരും. ആന്ധ്രപ്രദേശിൽ മാത്രം ഇന്നലെ 41 പേർ മരിച്ചതടക്കം ആകെ മരണം 1636 ആയി.ഗുജറാത്തിൽ ഏഴും ഡൽഹിയിൽ രണ്ടും മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു.

നാഗ്പൂരിലാണ് ഇന്നലെ ഏറ്റവും തീച്ചൂട് രേഖപ്പെടുത്തിയത്-47.1ഡിഗ്രി. ഉത്തർപ്രദേശിലെ ബാന്തയിൽ 46.4 രേഖപ്പെടുത്തി. സൂര്യാതപമേറ്റു മരിച്ചവരുടെ എണ്ണം ഒഡീഷയിൽ 22 ആയി. അതേസമയം ഒഡീഷയിലെ മരണസംഖ്യ 115 ആണെന്നു സ്പെഷൽ റിലീഫ് കമ്മിഷനറുടെ ഒാഫിസിൽ ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഡൽഹിയിലും ഒഡീഷയിലും ചൂടിൽ നേരിയ കുറവുണ്ട്. ഇന്നലെ ഡൽഹിയിൽ പരമാവധി താപനില 40.9 ആയിരുന്നു. ഇതു സീസണിലെ സാധാരണ താപനിലയാണ്. ഉത്തർപ്രദേശിലെ അലഹബാദ്, ലക്നൗ, ആഗ്ര, വാരാണസി, കാൻപൂർ, മീററ്റ് മേഖലകളിലും താപനില ഉയർന്നുനിന്നു. രാജസ്ഥാനിൽ കോട്ടയാണ് ശക്തമായ ചൂടിലുരുകുന്നത്. 45 ഡിഗ്രി. വിവിധ പ്രദേശങ്ങളിൽ ചൂടുകാറ്റ് 24 മണിക്കൂർ കൂടി തുടർന്നേക്കുമെന്നാണു മുന്നറിയിപ്പ്.

ഇതാദ്യമായി രാജ്യത്തെ കാലാവസ്ഥാ വകുപ്പ് (എെഎംഡി) ചൂടുകാറ്റിനെതിരെ ‘കോഡ് റെഡ് ’ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഉച്ചസമയങ്ങളിൽ അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുത്. കൊടും ചൂടിൽ എല്ലാവരും ചില മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു: സൂര്യാതപം ഒഴിവാക്കാനായി പകൽ 11നും നാലിനുമിടയിൽ വെയിലേൽക്കാതെ നോക്കണം. ഒാരോ മണിക്കൂറിലും 1-2 ഗ്ലാസ് വെള്ളം കുടിക്കുന്നതു ശീലമാക്കണം. ദിവസവും 4–6 ലീറ്റർ വെള്ളം കുടിക്കണമെന്നാണു നിർദേശം. പുറത്തിറങ്ങി ജോലിയെടുക്കുന്നവർ 8–10 ലീറ്റർ വെള്ളം കുടിക്കണം.

Loading...

Comments are closed.

More News