Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂപ്പര്‍ഹിറ്റ് മലയാളം ചിത്രം ദൃശ്യത്തിന്റെ ഹിന്ദി റീമേക്കില്‍, ആശ ശരത് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ തബു അവതരിപ്പിക്കും. തനിക്ക് ലഭിച്ച ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണിതെന്ന് തബു പറഞ്ഞു.
നിഷികാന്ത് കമ്മത്ത് ഒരുക്കുന്ന റീമേക്കില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജയ് ദേവഗണ്‍. ഹൈദറില്‍ അമ്മവേഷത്തിലെത്തിയ തബു ഏറെ നിരൂപകശ്രദ്ധ നേടി. ചാള്‍സ് ഡിക്കന്‍സിന്റെ ഗ്രേറ്റ് എക്സ്പെക്ടേഷന്‍സിന്റെ ബോളിവുഡ് റീമേക്കിലും തബുവിന് പ്രധാനവേഷമുണ്ട്. രേഖയ്ക്ക് കരുതിയ കഥാപാത്രമാണ് തബുവിന് ലഭിച്ചത്.
Leave a Reply