Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 2:16 am

Menu

Published on June 1, 2015 at 3:21 pm

കശ്മീരിൽ ഇന്ത്യൻ സൈന്യം നാല് തീവ്രവാദികളെ വധിച്ചു

4-terrorists-killed-after-16-hour-gunbattle-with-army-in-jammu-and-kashmir

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം. ഇന്നലെ രാത്രിയിൽ സൈന്യവും തീവ്രവാദികളും നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. കശ്മീരിലെ കുപ്‌വാക ജില്ലയിലെ താങ്ധർ സെക്റ്ററിലാണ് തീവ്രാവാദികൾ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.16 മണിക്കൂർ നീണ്ട ആക്രമണത്തിനൊടുവിലാണ് സൈന്യത്തിന് തീവ്രവാദികളെ കൊലപ്പടുത്താനായത്.
തീവ്രവാദികളിൽ രണ്ടുപേർ രക്ഷപെട്ടിരുന്നു. ഇവർക്കായുള്ള തെരച്ചിൽ‌ സൈന്യം തുടരുകയാണ്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. സൈന്യവും തീവ്രവാദികളും തമ്മിൽ നടത്തിയ ആക്രമണത്തിൽ പ്രദേശത്തെ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
അതിർത്തിയിലുള്ള വീടുകളിൽ കടന്നുകയറിയ തീവ്രവാദികൾ സൈന്യത്തിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തീവ്രവാദികൾ കടന്നുകയറിയ വീടുകളിൽ ഇവർ സ്ഫോടനം നടത്തിയിരുന്നു. ‌നുഴഞ്ഞു കയറ്റ ശ്രമം വർധിച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയതായി സൈനികവക്താവ് അറിയിച്ചു.

Loading...

Comments are closed.

More News