Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ രംഗത്ത് ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒരു സൗഹൃദമാണ് നിവിന്‍ പോളി- അജു വര്‍ഗീസ് കൂട്ടുകെട്ട് .
ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്സ് ക്ലബില്‍ തുടങ്ങി ഇരുവരും ഒരുമിച്ചപ്പോഴെല്ലാം പ്രേക്ഷകര്‍ ആസ്വദിച്ചു. തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരുടേയും കെമിസ്ട്രി ശ്രദ്ധേയമായിരുന്നു. നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രേമത്തിനെ പ്രശംസിച്ച് അജു വര്‍ഗീസ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. പ്രേമത്തില്‍ അജുവര്‍ഗീസ് ഇല്ലാത്തതിനെ ചൊല്ലി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ ഉണ്ടായത്. അജുവിനെ കളിയാക്കിയായിരുന്നു മിക്ക പോസ്റ്റുകളും. ഒടുവില്‍ എല്ലാവര്‍ക്കും മറുപടിയുമായി നിവിന്‍ പോളി തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ആത്മാര്‍ഥത ഉള്ള കൂട്ടുകാരെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്… എന്‍റെ ശക്തി അത്തരം ചില കൂട്ടുകാരാണ്… എന്‍റെ ആദ്യം സിനിമ മുതല്‍ ഇന്നുവരെ സിനിമയിലും ജീവിതത്തിലും എനിക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് നല്‍കിയിട്ടുള്ള ആളാണ് അജു … അവന്‍ എന്നേയും എന്‍റെ സിനിമയെയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് അവന്‍റെ മനസിന്‍റെ നന്മ മാത്രമാണ്… അതില്‍ ഞാന്‍ അഭിമാനിക്കുന്നു… നന്ദി- നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Leave a Reply