Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:33 pm

Menu

Published on June 5, 2015 at 10:11 am

യുഎസ് സേനയുടെ വ്യോമാക്രമണം; എെഎസ് കാർബോംബ് നിർമാണശാല തകർന്നു.

isis-car-bomb-factory-packed-with-tanks-and-explosives-is-destroyed-in-us-air-strike

സന: എെഎസിന്‍റെ കാർബോംബ് നിർമാണശാല യുഎസ് സേനയുടെ വ്യോമാക്രമണത്തിൽ തകർന്നു. ഇറാഖിലെ ഹിവിജാഹ് എന്ന സ്ഥലത്തുനിന്നും 34 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന കിർക്കു എന്ന സ്ഥലത്താണ് എെഎസിന്‍റെ കാർബോംബ് നിർമാണശാല സ്ഥിതിചെയ്തിരുന്നത്. സിറിയയിലെയും ഇറാഖിലേയും ആക്രമണങ്ങൾക്കായി എെഎസ് ഇവിടെയാണ് കാർബോംബുകൾ നിർമ്മിച്ചിരുന്നത്.
ഇന്നലെ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിൽ നിർമാണശാല പൂർണമായും തകർന്നു. ആക്രമണത്തിൽ പ്രദേശവാസികളും ഭീകരരും അടക്കം നിരവധിപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സൈനികവൃത്തങ്ങൾ അറിയിച്ചു. സിറിയയിലെയും ഇറാഖിലേയും ഏറ്റവും വലിയ നിർമാണശാല കൂടിയായിരുന്നു ഇത്. ട്രക്കുകളിലും സൈനീക ജീപ്പുകളും സ്ഫോടനവസ്തുക്കളുമായിരുന്നു സ്ഫോടനസമയത്ത് കമ്പനിയിലുണ്ടായിരുന്നത്.
34 മൈൽ ദൂരത്തിൽവരെ സ്ഫോടനത്തിന്‍റെ പ്രഖ്യാഘാതങ്ങളുണ്ടായതായി യുഎസ് സേന അറിയിച്ചിട്ടുണ്ട്. ഇന്നലെ യുഎസ് സേന പുറത്തു വിട്ട കണക്കുകളനുസരിച്ച് യുഎസ് സേനയുടെ ആക്രമണത്തിൽ 10000 എെഎസ് ജിഹാദികൾ ഒമ്പതുമാസത്തിനിടയിൽ സിറിയയിലും ഇറാഖിലും കൊല്ലപ്പെട്ടത്. എന്നാൽ സിറിയ‍യിലും ഇറാഖിലുമായി എെഎസ് കൂടുതൽ ശക്തിപ്രപിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News